നടപ്പാതയിലൂടെ സഞ്ചരിച്ചിരുന്ന മധ്യവയസ്ക്കന്‍റെ തലയിലേക്ക് മുകളിൽനിന്ന് പൂച്ച വീണും. ടക്കുകിഴക്കൻ ചൈനീസ് പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഹാർബിൻ നഗരത്തിൽ ഗോൾഡൻ റിട്രീവറിലെ നടപ്പാതയിലാണ് സംഭവം. പൂച്ച തലയിൽ വീണതിന്‍റെ ആഘാതത്തിൽ മധ്യവയസ്ക്കൻ കോമയിലായി.
നടപ്പാതയിലൂടെ പതുക്കെ നടന്നു നീങ്ങിയ ഗാവോ ഫെൻഗ്വ എന്ന ആളാണ് തലയിൽ പൂച്ച വീണു അബോധാവസ്ഥയിലായത്. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇയാളുടെ തലായിലേക്കു എടുത്തുചാടിയ പൂച്ച ഓടിരക്ഷപെടുന്നതും കാണാം. തലയിൽ പൂച്ച വീണയുടൻ ഇയാൾ ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു.
വീഡിയോയിൽ ഫെൻഗ്വയ്ക്കൊപ്പം അയാളുടെ നായ കൂടി നടക്കുന്നത് കാണാം. ഗാവോ ബോധരഹിതനായപ്പോൾ ആദ്യം പകച്ചുപോയ നായ പിന്നീട് തിരികെവന്നു അയാളെ പരിശോധിക്കുന്നതും, പിന്നീട് പൂച്ചയെ കണ്ടെത്തി അതിനെ ആക്രമിക്കാനായി പോകുന്നതും കാണാം. മധ്യവയസ്ക്കന്‍റെ അയൽവാസിയുടേതാണ് പൂച്ചയെന്നും അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണതാണെന്നുമാണ് റിപ്പോർട്ടുകൾ.
അതേസമയം പൂച്ച വീണുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം തേടുകയാണ് ഗാവോയും കുടുംബാംഗങ്ങളും. 23 ദിവസമായി ഗാവോ ആശുപത്രിയിലാണ്. കോമയിലായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്.
Post Your Comments