കോവിഡിനെതിരെ പോരാടുന്നതിനായി ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്ന മൂന്ന് വാക്‌സിനുകള്‍ വിവിധ ഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസിനെതിരെ വാക്‌സിനേഷന്‍ ലഭിക്കുന്നത് ഓരോ ഇന്ത്യക്കാരനും തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു. കോവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നതിനും ഓരോ ഇന്ത്യക്കാരനും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിനുമുള്ള തയ്യാറിലാണ് സര്‍ക്കാര്‍. ശാസ്ത്രജ്ഞര്‍ അനുമതി നല്‍കിയാല്‍ കോവിഡ് വാക്‌സിന്‍ വന്‍തോതില്‍ ഉത്പാദനം ആരംഭിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ 73 വര്‍ഷം പൂര്‍ത്തിയാക്കിയ ചടങ്ങില്‍ ദില്ലിയിലെ ചെങ്കോയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എല്ലാവരുടെയും മനസ്സില്‍ വരുന്ന ചോദ്യം വാക്‌സിന്‍ എപ്പോള്‍ തയ്യാറാകും എന്നതാണ്. ‘എനിക്ക് ആളുകളോട് പറയാന്‍ ആഗ്രഹമുണ്ട്, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകള്‍ ഋഷി മുനികളെപ്പോലെയാണ്. അവര്‍ ലബോറട്ടറികളില്‍ വളരെ കഠിനാധ്വാനം ചെയ്യുന്നു. മൂന്ന് വാക്‌സിനുകള്‍ വിവിധ ഘട്ടങ്ങളില്‍ പരിശോധനയിലാണ്,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), സൈഡസ് കാഡില ലിമിറ്റഡ് എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇവയില്‍ രണ്ടെണ്ണത്തിന്റെ ഘട്ടം -1, 2 മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച മൂന്നാമത്തെ വാക്‌സിന്‍ കാന്‍ഡിഡേറ്റിന്റെ രണ്ടാം, മൂന്ന് മനുഷ്യ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ അനുവദിച്ചിരിക്കുന്നു. പൂനെ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ട്രാസെനെക്കയുമായി സഹകരിച്ചാണ് നിര്‍മാണം.
അതേസമയം ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഓരോ പൗരനും ആരോഗ്യ ഐഡി ലഭിക്കും. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ ഒരു പുതിയ വിപ്ലവം സൃഷ്ടിക്കും, ഒരു ഫാര്‍മസിയിലേക്കോ ഡോക്ടറിലേക്കോ ഉള്ള ഓരോ സന്ദര്‍ശനത്തിലും ആരോഗ്യ അപ്ഡേറ്റുകള്‍ ആരോഗ്യ ഐഡിയില്‍ ലോഗിന്‍ ചെയ്യുമെന്നും ഓരോ ഇന്ത്യക്കാരനും സ്വന്തമായി ആരോഗ്യ ഐഡി ഉണ്ടായിരിക്കും. രോഗം, ചികിത്സ, ഡോക്ടര്‍മാര്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍, പണമടയ്ക്കല്‍ വിശദാംശങ്ങള്‍, അവന്‍ / അവള്‍ ഉപയോഗിക്കുന്ന മരുന്ന് തുടങ്ങി എല്ലാ വിവരങ്ങളും ഈ ഐഡിയില്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
രാജ്യത്ത് ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും മറ്റ് കൊറോണ പോരാളികളും നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. രാജ്യത്ത് ഇതുവരെ 48,000 ത്തിലധികം പേര്‍ വൈറസ് മൂലം മരണപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരെ പകര്‍ച്ചവ്യാധിയില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി മോദി അനുശോചനം രേഖപ്പെടുത്തി.
Post Your Comments