കാഠ്മണ്ഡു : നേപ്പാളിലേക്കുള്ള ചൈനീസ് കടന്നുകയറ്റം റിപ്പോർട്ട് ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശി ബലറാം ബനിയ(50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്വന്‍പൂരിലെ ഭാഗ്മതി നദിയില്‍ ജല വൈദ്യുത പദ്ധതി പ്രദേശത്താണ് മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത് .
ഇദ്ദേഹത്തിന്റെ ശരീരം പിന്നീട് പൊലീസ് സംഘം എത്തി നദിയില്‍ നിന്നും കരയില്‍ എത്തിച്ച് മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ ഹെറ്റവ്വഡ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹം നദി തീരത്തുകൂടി നടന്നു പോകുന്നത് അവസാനമായി കണ്ടതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ അവസാന ലോക്കേഷനും നദീതീരമാണ് ഇതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തി പൊലീസ് ശവശരീരം കണ്ടെത്തിയത്. നേരത്തെ ബനിയയെ കാണ്മാനില്ലെന്നു കാട്ടി കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
നേപ്പാളി ദിനപത്രമായ കാന്തിപൂർ ഡെയ്ലിയുടെ മുതിർന്ന മാധ്യമ പ്രവർത്തകനായിരുന്നു ബനിയ.ഗോർഖ ജില്ലയിലെ റൂയ് ഗ്രാമത്തിൽ ചൈനയുടെ കടന്നുകയറ്റത്തേക്കുറിച്ച് ബനിയ തുടർച്ചയായി എഴുതിയിരുന്നു. അതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായതും മരണം സംഭവിച്ചതും.
Post Your Comments