കണ്ണൂര്‍: ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും നിങ്ങള്‍ ഇഷ്ടപ്പെടുന്ന യുവനേതാവ് ആരാണ്?. സിപിഎമ്മിന്റെ എം.സ്വരാജോ ബിജെപിയുടെ സന്ദീപ് വാര്യരോ?. സിപിഎം അനുകൂല പേജായ ഗുല്‍മോഹറിലാണ് ചോദ്യം. സര്‍വ്വെയും തുടങ്ങി. എന്നാല്‍ സൈബര്‍ ഇടത്തില്‍ അപ്രമാദിത്വമുണ്ടെന്ന് വിശ്വസിക്കുന്ന സിപിഎമ്മിനെ ഞെട്ടിച്ച് മുന്നിലെത്തിയത് സന്ദീപ് വാര്യര്‍. ഒരാഴ്ചത്തെ വോട്ടെടുപ്പാണ് ഉദ്ദേശിച്ചിരുന്നത്. തുടക്കം മുതല്‍ മുന്നില്‍നിന്നത് സന്ദീപ് വാര്യര്‍ തന്നെ.
പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് ആഹ്വാനം നടത്തിയിട്ടും ഫലമില്ല. രണ്ടാം ദിനത്തില്‍, 41 ശതമാനം പിന്തുണ നേടിയ സ്വരാജിനേക്കാള്‍ 59 ശതമാനത്തോടെ സന്ദീപ് വാര്യര്‍ ഏറെ മുന്നിലെത്തി. നാണക്കേടായതോടെ ഗുല്‍മോഹര്‍ പോസ്റ്റ് മുക്കി. ഇതിനെതിരെ ബിജെപി അനുകൂലികള്‍ പേജില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ഇതിന് മുന്‍പ് ഗ്രൂപ്പ് ഫോട്ടോ മത്സരത്തില്‍ ആര്‍എസ്എസ്സുകാരുടെ ഫോട്ടോ മുന്നിലെത്തിയിരുന്നു.സമൂഹമാധ്യമങ്ങളില്‍ സിപിഎം അനുയായികള്‍ ഏറെ ആഘോഷിക്കുന്ന നേതാവാണ് സ്വരാജ്.
മറുവശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് സന്ദീപ് വാര്യരും അങ്ങനെ തന്നെ. ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്ന ശീലമാണ് രണ്ട് നേതാക്കള്‍ക്കും. ഇരുവരും ഒന്നിച്ചുള്ള ചാനല്‍ ചര്‍ച്ചകളുടെ വീഡിയോകള്‍ രണ്ട് കൂട്ടരും മത്സരിച്ച് പ്രചരിപ്പിക്കാറുമുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ അടിതെറ്റിയ സിപിഎമ്മിന് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും പിടിച്ചുനില്‍ക്കാനാകുന്നില്ല. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഉള്‍പ്പെടെ ലൈക്ക് നല്‍കാന്‍ കീഴ്ഘടകങ്ങള്‍ക്ക് ക്വാട്ട നല്‍കേണ്ട അവസ്ഥയിലാണ് പാര്‍ട്ടി. ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ന്യായീകരിക്കുന്ന എം.ബി. രാജേഷിന്റെ വീഡിയോക്ക് ഒരു ലക്ഷത്തിലധികമാണ് ഡിസ്‌ലൈക്ക് ലഭിച്ചത്. പാര്‍ട്ടി ചാനലായ കൈരളി ബാര്‍ക്ക് റേറ്റിങ്ങില്‍ ഏറ്റവും പിന്നിലുമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ ആശങ്ക ഉയര്‍ത്തുകയാണ് ഇവയെല്ലാം.
Post Your Comments