
റിയാദ് : സൗദിയിൽ ആശ്വാസത്തിന്റെ ഒരു ദിനം കൂടി, കോവിഡ് ബാധിതരെക്കാൾ, രോഗമുക്തരുടെ എണ്ണം ഉയർന്നു തന്നെ. വെള്ളിയാഴ്ച 1383 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു., 35പേർ മരിച്ചു. ഇതോടെ സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,95,902ഉം, മരണസംഖ്യ 3,338ഉം ആയി. 2566 പേര്‍ സുഖംപ്രാപിച്ചപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 2,62,959ആയി ഉയർന്നു. നിലവിൽ 29,605പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1782 പേരുടെ നില ഗുരുതരമായി തുടരുന്നു.. . കഴിഞ്ഞ 24 മണിക്കൂറിനിടെ 66,347 കോവിഡ് ടെസ്റ്റുകള്‍ നടന്നതോടെ, രാജ്യത്ത് ഇതുവരെ 41,38,204 കോവിഡ് പരിശോധനകൾ നടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments