ശ്രീനഗര്‍: ഉദ്ധംപൂര്‍ ജില്ലയിലെ രാംനഗര്‍ ഏരിയയില്‍ പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ 35വയസ്സുള്ള വ്യക്തിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കേസില്‍ ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ്, അയാളുടെ മാതാപിതാക്കള്‍, പുരോഹിതന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കട്വാള്‍ട്ട് ഗ്രാമത്തിലെ സാര്‍പാഞ്ചില്‍ നിന്നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ 35 വയസ്സുളള വ്യക്തിക്ക് നിര്‍ബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിക്കുന്നത്. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെണ്‍കുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്നും ലഭിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്നും വ്യക്തമായി.
തുടര്‍ന്ന് ഗാഗോട്ടിലെ സന്തോകുവിന്റെ മകന്‍ ദയാ റാം (ഭര്‍ത്താവ്), പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, കട്വാള്‍ട്ട് നിവാസിയായ ഫിനയുടെ മകന്‍ രാജ്കുമാര്‍ (അച്ഛന്‍), അമ്മ സുഷമ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയ ശേഷം പൊലീസ് മൂവരെയും അറസ്റ്റ് ചെയ്തു. പിന്നീട്, ഇരയായ പെണ്‍കുട്ടിയുടെ അമ്മായിയമ്മയും അമ്മായിയച്ഛനുമായ ഗാഗോട്ടിലെ ഭഗത് റാമിന്റെ മകന്‍ സന്തോകു, ഭാര്യ ഷാനു, ഗാഗോട്ടിലെ കിക്കറിന്റെ മകന്‍ പുരോഹിതന്‍ റട്ടന്‍ എന്നിവരും അറസ്റ്റുചെയ്തു.
എസ്എച്ച്ഒ രാംനഗര്‍ ജസ്ബിന്ദര്‍ സിംഗ്, എസ്ഡിപിഒ ജി ആര്‍ ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബാലവിവാഹത്തിനിരയായ പെണ്‍കുട്ടിയെ അമ്മ ഉദാംപൂര്‍ ശിശുക്ഷേമ സമിതി വഴി അമ്മായി ഷാനോ ദേവിക്ക് കൈമാറി.
Post Your Comments