ബ്രസിലീയന്‍ സൂപ്പര്‍ താരം വില്ലിയനെ ആഴ്‌സണല്‍ സ്വന്തമാക്കി. ചെല്‍സിയിലെ ബ്രസീല്‍ വിംഗറിന്റെ കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച താരം മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്. 32 കാരനായ വില്ലിയന്‍ നീലപടയ്‌ക്കൊപ്പം ഏഴ് വര്‍ഷത്തിനിടെ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍, ഒരു എഫ്എ കപ്പ്, ഒരു ലീഗ് കപ്പ്, യൂറോപ്പ ലീഗ് എന്നിവ നേടിയിട്ടുണ്ട്, എന്നാല്‍ ഈ സീസണില്‍ കരാര്‍ അവസാനിച്ചതോടെ ക്ലബ്ബ് അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയില്ല.
”അദ്ദേഹം ഞങ്ങള്‍ക്ക് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുന്ന കളിക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഫുട്‌ബോള്‍ ലോകത്തെ എല്ലാറ്റിന്റെയും അനുഭവം അദ്ദേഹത്തിനുണ്ട്, പക്ഷേ ഞാന്‍ അദ്ദേഹവുമായി നടത്തിയ എല്ലാ ചര്‍ച്ചകളിലും അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടായിരുന്നു ഇവിടെ വന്ന് ക്ലബ്ബിലെത്തി മികച്ച പ്രകടനവും നല്ല സംഭാവന നല്‍കണമെന്നും. ” ആഴ്‌സണല്‍ മാനേജര്‍ മൈക്കല്‍ അര്‍റ്റെറ്റ പറഞ്ഞു.
”അര്‍ട്ടെറ്റയ്ക്കൊപ്പം, പ്രീമിയര്‍ ലീഗിലും യൂറോപ്പിലും കിരീടങ്ങള്‍ക്കായി വീണ്ടും പോരാടാന്‍ ആഴ്‌സണലിന് മികച്ച അവസരമുണ്ടെന്ന് ഞാന്‍ കരുതുന്നു, അതിനാല്‍ ഞാന്‍ വളരെ സന്തോഷവാനാണ്, ഞാന്‍ മൈക്കലുമായി സംസാരിച്ചപ്പോള്‍, സംഭാഷണം നല്ലതായിരുന്നു, ആഴ്‌സണലിലേക്ക് വരാന്‍ അദ്ദേഹം എനിക്ക് ആത്മവിശ്വാസം നല്‍കി. അദ്ദേഹം എന്നോട് ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ ആഴ്‌സണലിലെത്തിയത്.” വില്ലിയന്‍ പറഞ്ഞു.
Post Your Comments