ഇടുക്കി: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഇന്ന് കന്നിയാര്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് പുഴയില്‍ മണ്ണടിഞ്ഞ് നിരന്ന ഇടങ്ങളില്‍ പരിശോധന നടത്തും. ലയങ്ങള്‍ക്ക് മുകളിലെ മണ്ണ് മാറ്റിയും തിരച്ചില്‍ തുടരും.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ കാണാതായ 15 പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇതില്‍ കൂടുതലും കുട്ടികളാണെന്നാണ് സൂചന. ഇതുവരെ 55 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല.
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പെട്ടിമുടി സന്ദശിച്ചിരുന്നു. രാവിലെ 9.30നാണ് ഗവര്‍ണറും മുഖ്യമന്ത്രിയും അടങ്ങിയ സംഘം ആനച്ചാലില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. അവിടെ നിന്ന് കാറിലാണ് പെട്ടിമുടിയിലേക്ക് പോയത്. ഉരുള്‍പൊട്ടലിനിരയായ കുടുംബങ്ങള്‍ക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Post Your Comments