തിരുവനന്തപുരം : ലൈഫ് പദ്ധതിക്ക്, ദുബായ് റെഡ്ക്രസൻറുമായി സര്‍ക്കാരിനു ഒരു ധാരണപത്രവും ഇല്ലെന്നും, സർക്കാറുമായി ബന്ധപ്പെട്ട പദ്ധതിയല്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയെൻറ വാദങ്ങൾ പൊളിയുന്നു. 20 കോടിയുടെ പദ്ധതിക്ക് ദുബായ് റെഡ്ക്രസൻറുമായി കരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ തന്നെയെന്ന് പ്രമുഖ മലയാള മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മുഖ്യമന്ത്രിയുടെ തന്നെ 2019 ജൂലൈ 11ലെ ഫേസ്ബുക്ക് പോസ്റ്റ് അല്ലെന്നുള്ള വാദം, പൊളിക്കുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2019 ജൂലൈ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെഡ്ക്രസൻറ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയും സർക്കാറുമായി ധാരണപത്രം ഒപ്പിട്ടത്. ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്നതിന് ഏഴ് ഏഴ് ദശലക്ഷം യു.എ.ഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ച് നല്‍കുന്നതിന് മൂന്ന് ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യു.എ.ഇ ദിര്‍ഹം കേരള സര്‍ക്കാറിന് സഹായമായി നല്‍കുന്നതിനായിരുന്നു ധാരണ. ഈവിവരങ്ങള് ഫേസ്ബുക് പോസ്റ്റില്‍ മുഖ്യമന്ത്രിതന്നെയാണ് പങ്കുെവച്ചത്. പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം ആവശ്യപ്പെട്ട് യു.എ.ഇയില്‍ സന്ദര്‍ശനം നടത്തവെ റെഡ്ക്രസന്റ് അധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും തുടര്‍ന്നാണ് സംഘം കേരളത്തില്‍ എത്തിയതെന്നും കുറിപ്പിൽ പറയുന്നു.
ചടങ്ങിൽ സ്വര്‍ണക്കടത്തിൽ സ്വപ്ന പങ്ക് ആരോപിച്ച യു.എ.ഇ കോൺസുലേറ്റിലെ ഉന്നതനും പെങ്കടുത്തിരുന്നു. ന്നതനെ കൂടാതെ നാല് യു.എ.ഇ പൗരന്മാരും വ്യവസായി എം.എ. യൂസുഫലി, ലൈഫ് പദ്ധതി ചുമതലയുള്ള ഉേദ്യാഗസ്ഥന്, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രത്തിലുണ്ട്. യു.എ.ഇ കോണ്‍സുലേറ്റ് സഹായത്തോടെയാണ് നിര്‍മാണം നടക്കുന്നതെന്നാണ് വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് സമുച്ഛയം നിര്‍മിക്കുന്ന യൂനിടെക് നിര്‍മാണ കമ്ബനി സ്ഥാപിച്ച ബോര്‍ഡില്‍ സൂചിപ്പിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Post Your Comments