ചിക്മഗ്ലൂർ • മധ്യകര്‍ണാകയില്‍ സമുദായികമായി അതി-വൈകാരികതയുള്ള ചിക്മഗ്ലൂർ ജില്ലയിൽ ശങ്കരാചാര്യ മണ്ഡപത്തിന് മുകളില്‍ മോസ്കിന്റെ മുദ്ര പതിച്ച പതാക വച്ച ‘കള്ളനെ’തിരെ പോലീസ് കേസെടുത്തു. ക്ഷേത്രനഗരമായ ശൃംഗേരിയിലാണ് സംഭവം.
ദക്ഷിണേന്ത്യന്‍ ഹിന്ദുക്കളും എട്ടാം നൂറ്റാണ്ടിലെ ത്ത്വചിന്തകനായ ആദി ശങ്കരാചാര്യരുടെ ഭക്തരും പരിപാവനമായി കരുതിപ്പോരുന്ന ക്ഷേത്രനഗരമായ ശൃംഗേരിയിലാണ് സംഭവം.
വ്യാഴാഴ്ച പട്ടണത്തിലെ ശങ്കരാചാര്യരുടെ പ്രതിമയ്ക്ക് മുകളിൽ പള്ളിയുടെ മുദ്രയുള്ള പച്ചയും നീലയും ഉള്ള ഒരു തുണി കണ്ടെത്തി. അധികം വൈകാതെ പ്രദേശത്തെ മുൻ ബി.ജെ.പി എം.എൽ.എ ഡി.എൻ ജീവരാജിന്റെ നേതൃത്വത്തിൽ പ്രാദേശിക പ്രവർത്തകർ ശങ്കരാചാര്യ മണ്ഡപത്തിന് മുന്നില്‍ എസ്.ഡി.പി.ഐ പതാക ഉയര്‍ത്തിയെന്നാരോപിച്ച് പ്രതിഷേധം ആരംഭിച്ചു.
തലേദിവസം തലസ്ഥാനമായ ബെംഗളൂരുവിൽ ഉണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ, പോലീസ് സ്ഥിതിഗതികൾ വിശദീകരിക്കാൻ ഒത്തുചേർന്നു. കുറ്റവാളികൾ ആരാണെന്നത് കണ്ടെത്താന്‍ കൃത്യമായ മാർഗങ്ങളുണ്ടെന്നും അവരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകി.
തുടർന്ന് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ മിലിന്ദ് മനോഹര്‍ എന്ന 28 കാരന്റെ അടുത്തേക്ക് പോലീസിനെ നയിച്ചു. പ്രതി പതിവ് മദ്യപാനിയാണെന്നും അദ്ദേഹത്തിന് ഒരു സംഘടനയുമായും ഏതെങ്കിലും പാർട്ടിയുമായും ബന്ധമില്ലെന്നും ചിക്മഗ്ലൂർ എസ്പി ഹകായ് അക്ഷയ് മച്ചിന്ദ്ര പറയുന്നു. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിന് ഒരു ലക്ഷ്യവും ഉണ്ടായിരുന്നില്ല.
“അത് ഒരു എസ്.ഡി.പി.ഐയുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയോ പതാക ആയിരുന്നില്ല. ഈദ്-മിലാദ് ഉത്സവത്തിനായി അച്ചടിച്ച ബാനറായിരുന്നു അത്. അന്ന് വളരെ തണുപ്പും മഴയുമായിരുന്നു. പുതയ്ക്കാനായി എന്തെങ്കിലും വസ്തുവിനായി അദ്ദേഹം ചുറ്റും നോക്കുകയായിരുന്നു. അങ്ങനെയാണ് ഈ കൊടിഉപയോഗിച്ചത്. പിന്നീട് ആണ് അത് ഒരു ദൈവത്തിന്റേതാണെന്ന് അദ്ദേഹം മനസ്സിലാക്കിയത. അതിനാല്‍ അത് മറ്റൊരു ദൈവത്തിന്റെ സുരക്ഷിതമായ കസ്റ്റഡിയിൽ അദ്ദേഹം ഏല്‍പ്പിക്കുകയായിരുന്നു,” – ചിക്മഗ്ലൂർ എസ്.പി ഹകായ് അക്ഷയ് മച്ചിന്ദ്ര പറഞ്ഞു.
അദ്ദേഹത്തെ ഒരു കുറ്റവാളിയെന്നോ പ്രവര്‍ത്തിയെ കുറ്റകൃത്യമെന്നോ വിളികുന്നില്ല. എന്നാലും, മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എന്നാൽ ബി.ജെ.പി നേതാക്കളിൽ നിന്നുള്ള ആക്രമണാത്മക പ്രതികരണങ്ങൾക്ക് ആക്കം കൂട്ടാൻ ഈ സംഭവം മതിയായിരുന്നു. “ശ്രീ ശങ്കരാചാര്യയുടെ പ്രതിമയിൽ എസ്.ഡി.പി.ഐ പതാക നാട്ടുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ തീവ്രവാദ സംഘടന നിരോധിക്കാൻ ശ്രീ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്ര സർക്കാരിനെ ശുപാർശ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എസ്.ഡി.പി.ഐ, പിഎഫ്‌ഐ തുടങ്ങിയ സംഘടനകൾ മനുഷ്യരാശിക്കും ദേശീയ സുരക്ഷയ്ക്കും യോജിപ്പുള്ള സമൂഹത്തിനും ഭീഷണിയാണ്.”- മിലിന്ദ് മനോഹറിന്റെ അറസ്റ്റിന് മുന്‍പ് ബി.ജെ.പി ചിക്മഗ്ലൂർ എം.പി ശോഭാ കരന്ദ്‌ലാജെ ട്വീറ്റ് ചെയ്തു
പ്രതി മിലിന്ദിന് ക്രിമിനൽ ഭൂതകാലമുണ്ട്. 2012 ലും 2017 ലും ഇയാൾക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ ജയിലിൽ കഴിയുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയിൽ ഇയാള്‍ പട്ടണത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു. 2.30 ഓടെ സ്വയംപുതച്ചു വീട്ടിലേക്ക് മടങ്ങാൻ ഒരു തുണി കണ്ടെത്താൻ മാത്രമാണ് അദ്ദേഹം ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
Post Your Comments