ഓരോ വർഷങ്ങൾ അല്ലെങ്കിൽ 10 വർഷം ഒന്ന് പുറകോട്ട് ചിന്തിച്ചാൽ മതി കാലത്തിന് വന്ന മാറ്റാതെ പറ്റി തിരിച്ചറിയാൻ.മനുഷ്യന്റെ കാല ചക്രവാളങ്ങൾ നീങ്ങുന്നത് ഇന്നത്തെ ഇന്നത്തെ ടെക്നിക്കൽ യുഗത്തിന് പരിചിതമല്ല.അതുകൊണ്ടു തന്നെ പഴയ കാല ഓർമ്മകളും നമ്മൾ കൂടുതൽ അറിയുക സിനിമകളിൽ കൂടെ ആവും.നമ്മള്‍ പതിവായി ഉപയോഗിക്കുന്ന വസ്തുക്കളുടെ വില എത്രയായിരുന്നു എന്ന് നോക്കൂ. എല്ലാ വസ്തുക്കള്‍ക്കും വില കൂടിയിട്ടുണ്ടോ? ഇപ്പോള്‍ ഫേസ്ബുക്കില്‍ ഇതുമായി ബന്ധപ്പെട്ട് രസകരമായ ഒരു ചര്‍ച്ചയാണ് നടക്കുന്നത്. വിഷയം കോഴിവില. ചര്‍ച്ചക്ക് വഴിമരുന്നിട്ടതാകട്ടെ പഴയ ഒരു സിനിമാ രംഗവും.
1991ല്‍ പുറത്തിറങ്ങിയ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമയാണ് നീലഗിരി. മമ്മൂട്ടിയും മധുബാലയും സുനിതയും അഭനയിച്ച ചിത്രം. സിനിമയില്‍ ഊട്ടി മാര്‍ക്കറ്റില്‍ സുനിതയുടെ കഥാപാത്രം കോഴി വില്‍ക്കുന്ന രംഗമുണ്ട്. ഈ സിനിമ കണ്ട മാധ്യമപ്രവര്‍ത്തകന്‍ ഷിജു ആച്ചാണ്ടി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് കോഴിവില സംവാദത്തിന് വഴി തെളിച്ചത്.
പഴയ സിനിമകള്‍ ശ്രദ്ധിച്ചു കാണുന്നത് ഒരുതരം ചരിത്രപഠനം കൂടിയാണെന്ന് അദ്ദേഹം കുറിക്കുന്നു. പോസ്റ്റ് ഇങ്ങനെ- ‘നീലഗിരി സിനിമയിലെ (1991) ഊട്ടി മാര്‍ക്കറ്റില്‍ സുനിത കോഴി വില്‍ക്കുന്നത് കിലോ 35 രൂപയ്ക്കാണ്. കഴിഞ്ഞ മുപ്പതാണ്ടുകള്‍ക്കിടയിലുണ്ടായ പണപ്പെരുപ്പം കുടി പരിഗണിക്കുമ്ബോള്‍ ചിക്കന് നാമിപ്പോള്‍ കൊടുക്കുന്ന വില തുച്ഛം എന്നു പറയാതെ വയ്യ. അങ്ങിനെ പലതിനും. വിലക്കയറ്റത്തെ കുറിച്ചു പരാതിപ്പെടുമ്ബോള്‍ ഇതും പറയണ്ടേ? പഴയ സിനിമകള്‍ ശ്രദ്ധിച്ചു കാണുന്നത് ഒരുതരം ചരിത്രപഠനം കൂടിയാണ്…’. ഇതിന് കമന്റായാണ് പലരും രസകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.
കോഴിവിലയുമായി ബന്ധപ്പെട്ട് വന്ന ചില കമന്റുകള്‍ ഇങ്ങനെ- ‘ഉപഭോഗം കൂടി, പുതിയ ടെക്നോളജി വന്നു ഉല്‍പ്പാദനം കൂടി. വില കുറഞ്ഞു.’; ‘കോഴികളുടെ എണ്ണം വല്ലാതെ കൂടി. സ്വാഭാവികമായും വിലവര്‍ദ്ധനവിന്റെ തോത് കുറയും’; ‘ബ്രൊയിലര്‍ വന്നു
പൊരിച്ച കോഴിയും ചപ്പാത്തിയും വന്നു തന്തൂരി വന്നു അല്‍ ഫാമും KFCയും വരെ കോഴി ജനകീയനായി / ജനകീയയായി’; ‘കോഴിക്ക് അന്ന് വില കൂടുതലായിരുന്നു . മൊബൈല്‍ ഫോണ്‍ കോള്‍ ചാര്‍ജ് കൂടുതലായിരുന്നത് പോലെ’; ‘ഒരു കോഴിയുടെ വിലയാണത്, അല്ലാതെ ഒരു കിലോനല്ല’; ‘ഊട്ടിയിലെ കോഴി വില വേറെ നമ്മടെ ചട്ടിയിലെ കോഴിടെ വില വേറെ..’; ‘പണ്ട് ചിക്കന്‍ വാങ്ങണമെങ്കില്‍ 6 കി.മീ. യാത്ര ചെയ്ത് പത്തനംതിട്ടയില്‍ പോകണം.. ഇപ്പം നടക്കാവുന്ന ദൂരത്തില്‍ 4 ചിക്കന്‍ കട’; ‘അന്ന് ചിക്കന്‍ എന്നാല്‍ വീട്ടിലെ ലക്ഷ്വറി ഭക്ഷണം ആയിരുന്നു.ആരെങ്കിലും വിരുന്നുകാര്‍ വരുമ്പോൾ മാത്രം കിട്ടുന്നത് ഇന്ന് അത് സാധാരണം ആയി.’ഒരുപാട് പേരാണ് ചിത്രത്തിന് വളരെ രസകരമായ മറുപടിയുമായി എത്തിയതും പഴയ കാല സിനിമകളെ അനുസ്മരിക്കുന്ന സീനുകളും കമന്റുകളും പോസ്റ്റിനു ലഭിക്കുന്നു….
Post Your Comments