ബംഗളൂരു • ബംഗളൂരുവിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായി കെ.ജെ ജോര്‍ജിന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തില്‍ 206 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരും പിടിയിലായിരുന്നു. ഇതോടെ കലാപത്തില്‍ അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ എണ്ണം നാലായി.
ഓഗസ്റ്റ് 11ന് രാത്രിയിലാണ് ബംഗളൂരുവില്‍ മതതീവ്രവാദികള്‍ ആസൂത്രിതമായി കലാപം അഴിച്ചുവിട്ടത്. എല്ലാ പോലീസുകാരേയും വധിക്കാനാണ് അക്രമികളോട് നേതാക്കന്മാര്‍ നിര്‍ദ്ദേശിച്ചിരുന്നതെന്നത് പോലീസ് കമ്മീഷണര്‍ കമല്‍ പന്ത് അറിയിച്ചു. പരിശീലനം ലഭിച്ച 300 അക്രമികളടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നും അഞ്ച് പേരാണ് ഇവരെ നിയന്ത്രിച്ചതെന്നും പോലീസ് കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments