കാന്‍ബെറ, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിന് ആശംസകള്‍ നേര്‍ന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഇന്ത്യയുമായുള്ള ബന്ധമെന്നത് ജനാധിപത്യത്തിലൂന്നിയ വിശ്വാസവും പരസ്പരബഹുമാനവും സൗഹൃദവും നിറഞ്ഞതാണെന്ന് മോറിസണ്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രതിരോധ രംഗത്തെ സഹകരണവും അഭയം തേടിയവര്‍ക്കുള്ള സംരക്ഷണത്തിലും ആ സൗഹൃദം കരുത്തായി മാറിയിരിക്കുന്നുവെന്നും മോറിസണ്‍ പറഞ്ഞു. ഹിന്ദിയിലുള്ള മോറിസൻ്റെ സ്വാതന്ത്ര്യ ദിനാശംസകൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. (ഭരോസ)വിശ്വാസം, (സമ്മാന്‍)ബഹുമാനം, (ദോസ്തി) സൗഹൃദം എന്നീ വാക്കുകളാണ് അതേപടി സന്ദേശത്തിനായി ഉപയോഗിച്ചത്.
‘ഇന്ത്യയുമായുള്ള ആഴത്തിലുള്ള സൗഹൃദം വ്യാപാരത്തിനും നയതന്ത്രത്തിനുമപ്പുറമാണ്. അത് വിശ്വാസത്തിലും ബഹുമാനത്തിലും ഊന്നിയുള്ളതാണ്. ജനാധിപത്യവും പ്രതിരോധ രംഗത്തെ സഹകരണവും പരസ്പരാശ്രയത്വവും മുഖമുദ്രയാണ്’ മോറിസണ്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നു. മാത്രമല്ല ഇരുരാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍, ജോലിചെയ്യുന്നവര്‍, കുടുംബങ്ങള്‍, ഇന്ത്യന്‍ സംസ്‌ക്കാരത്തെ ഇഷ്ടപ്പെടുന്നവര്‍ എല്ലാവര്‍ക്കും ആശംസകള്‍ നേരുകയാണെന്നും മോറിസണ്‍ പറഞ്ഞു.
Post Your Comments