Latest NewsNewsIndia

അതിവേഗ പാതകളുടെ വികസനവുമായി കേന്ദ്രസര്‍ക്കാര്‍; 5 വർഷത്തിനുള്ളിൽ വരുന്നത് 23 പുതിയ എക്സ്പ്രസ് ഹൈവേകൾ

ന്യുഡല്‍ഹി : ദേശീയ തലത്തില്‍ എക്സ്പ്രസ് ഹൈവേകളുടെ വികസനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്.  അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ 23 പുതിയ എക്‌സ്പ്രസ്സ് ഹൈവേകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി.  രാജ്യത്തെ വാണിജ്യ-സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെടുത്തിയാണ് 23 ദേശീയ അതിവേഗ പാതകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

മാര്‍ച്ച് 2025 ആണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി-മുംബൈ, അഹമ്മദാബാദ്-ഡൊലേറാ, അമൃതസര്‍-ജാംനഗര്‍ എന്നിവ 2023ല്‍ തന്നെ പ്രവര്‍ത്തനക്ഷ മമാക്കുമെന്നും ഒന്‍പതെണ്ണം 2024ല്‍ പൂര്‍ത്തിയാകുമെന്നും ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

എൻ‌എച്ച്‌എ‌ഐ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് 2025 മാർച്ചോടെ മറ്റ് ഒൻപത് ഗ്രീൻഫീൽഡ് ഹൈവേകളും പൂർത്തിയാകും. ഈ എക്സ്പ്രസ് ഹൈവേകളുടെ സംയോജിത നീളം 7,800 കിലോമീറ്ററാണ്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.
രാജ്യത്തെ പ്രധാനനഗരങ്ങളായ സൂറത്ത്, കോലാപ്പൂ്ര്‍, ലഖ്‌നൗ, വിസാഗ്, ചെന്നൈ, ബംഗളൂരു, വിജയവാഡ, റായ്പൂര്‍, കോട്ട, കരാഗ്പൂര്‍, സിലിഗുരി എന്നിവ വഴി അതിവേഗ പാത കടന്നുപോകും. ഇതില്‍ 1350 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി-മുംബൈ പാതയാണ് ഏറ്റവും നീളമേറിയത്.

shortlink

Post Your Comments


Back to top button