Latest NewsKeralaNews

സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം

 

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം. ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) മെഷീനിലെ നെറ്റ്വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വ്യാപാരികള്‍ സംയുക്തമായി പണിമുടക്കുന്നു. ഓഗസ്റ്റ് 19ന് സൂചന പണിമുടക്ക് നടത്തുമെന്ന് രണ്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നോട്ടീസ് നല്‍കി.

Read Also : പെട്ടിമുടി ദുരന്തം : പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

റേഷന്‍ കടകളില്‍ ഉപഭോക്താവ് ഇ-പോസ് മെഷീനില്‍ വിരലടയാളം പതിപ്പിച്ചാല്‍ മാത്രമേ റേഷന്‍ വിതരണം നടത്താന്‍ കഴിയൂ. ഇ-പോസ് യന്ത്രം പ്രവര്‍ത്തിക്കണമെങ്കില്‍ നെറ്റ്വര്‍ക്ക് കണക്ഷന്‍ ഉണ്ടാകണം.

നെറ്റ്വര്‍ക്ക് തകരാര്‍ മൂലം റേഷന്‍ വിതരണം പ്രതിസന്ധിയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button