KeralaLatest NewsNews

ചു​ന​ക്ക​ര​ രാമൻകുട്ടിയു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോചിച്ച് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) യുടെ നിര്യാണത്തിൽ അനുശോചനം രേ​ഖ​പ്പെ​ടു​ത്തി മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. സാ​സ്കാ​രി​ക കേ​ര​ള​ത്തി​ന് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേ​വ​താ​രു പൂ​ത്തു പോ​ലെ​യു​ള്ള നി​ര​വ​ധി ഗാ​ന​ങ്ങ​ൾ അദ്ദേഹത്തിന്റേതായുണ്ട്. നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം ഗാ​ന​ങ്ങ​ൾ എ​ഴു​തി. മി​ക​ച്ച സാ​സ്കാ​രി​ക പ്ര​ഭാ​ഷ​ക​ൻ കൂ​ടി​യാ​യി​രു​ന്നു ചു​ന​ക്ക​ര. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നുവെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആ​കാ​ശ​വാ​ണി​യി​ലെ ല​ളി​ത​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യ​ത്. 75ഓ​ളം സി​നി​മ​ക​ൾ​ക്കാ​യി 200ല​ധി​കം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്നു. അധിപനിലെ ​’ശ്യാമമേഘമെ നീ’, കോട്ടയം കുഞ്ഞച്ചനിലെ ‘ഹൃദയവനിയിലെ ഗായികയോ’ തുടങ്ങി നിരവധി ഹിറ്റ്​ഗാനങ്ങൾ രാമൻകുട്ടിയുടെ രചനയാണ്. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിലാണ്​ അദ്ദേഹത്തിന്‍റെ ജനനം. പന്തളം എൻ.എസ്.എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button