COVID 19Latest NewsNewsInternational

ശീതീകരിച്ച കോഴിയില്‍ കൊറോണ : അതീവ ജാഗ്രത

ബെയ്ജിങ് : ശീതീകരിച്ച കോഴിയില്‍ കൊറോണ , അതീവ ജാഗ്രത. എല്ലാവരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്ന വാര്‍ത്ത വന്നിരിക്കുന്നത് ചൈനയില്‍ നിന്നാണ്. ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് കണ്ടെത്തിയതായാണ് ചൈന പുറത്തുവിട്ടിരിക്കുന്നത്. . ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്‍കി.

Read Also : യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ; നിലവില്‍ ചികിത്സയിലുള്ളത് ആറായിരത്തിന് താഴെ പേര്‍ മാത്രം

ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ബ്രസീലിലെ സാന്റാ കാതറീനയിലെ തെക്കന്‍ സംസ്ഥാനത്തിലെ ഓറോറ എലിമെന്റോസ് പ്ലാന്റില്‍ നിന്നു വന്ന കോഴിയിറച്ചിയില്‍ നിന്നാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് ഭരണകൂടം ഇറക്കിയ കുറിപ്പില്‍ പറയുന്നു.

ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും അനുബന്ധ ഉല്‍പ്പന്നങ്ങളുടെ പരിശോധനയും എല്ലാം നെഗറ്റീവ് ആയി. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ചൈനയിലെ ആന്‍ഹൂയ് പ്രവിശ്യയിലുള്ള വുഹുവിലുള്ള ഒരു റസ്റ്ററിന്റില്‍ ഇക്വാഡോറില്‍ നിന്നും ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനില്‍ വൈറസ് സാന്നധ്യം കണ്ടെത്തിയതായി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button