COVID 19Latest NewsKeralaNews

തൃശ്ശൂർ ജില്ലയിലെ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശ്ശൂർ • കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ കോർപറേഷനിലെ 32ാം ഡിവിഷൻ, തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ്, പുത്തൂർ ഗ്രാമപഞ്ചായത്തിലെ 21ാം വാർഡ്, അടാട്ട് ഗ്രാമപഞ്ചായത്തിലെ നാല്, 11 വാർഡുകൾ എന്നിവ ചൊവ്വാഴ്ചത്തെ ഉത്തരവ് പ്രകാരം കണ്ടെയ്ൻമെൻറ് സോണാക്കി.

നടത്തറ ഗ്രാമപഞ്ചായത്തിലെ 12, 13 ഡിവിഷനുകൾ, മാള ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ്, പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്, കാറളം ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകൾ, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ്, ചാലക്കുടി നഗരസഭയിലെ 23ാം ഡിവിഷൻ, മുരിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ അഞ്ച് വരെയും ഏഴ്, എട്ട്, 10 മുതൽ 17 വരെയുമുള്ള വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button