വാഷിംഗ്ടണ്‍,പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ മൊഡേണയുമായി കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. മൊഡേണയുടെ കൊറോണ വാക്‌സിന്‍ അന്തിമ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കമ്പനിയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
100 മില്യണ്‍ ഡോസുകള്‍ ലഭ്യമാക്കാനുള്ള കരാറിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം 1.53 ബില്യണ്‍ ഡോളറാണ് അമേരിക്ക മരുന്ന് സ്വന്തമാക്കാനായി ചെലവിടുന്നത്. ഇതിനോടകം തന്നെ അമേരിക്ക 955 മില്യണ്‍ ഡേളറാണ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി ചെലവിട്ടിട്ടുള്ളത്. ഇതുള്‍പ്പെടെ ആകെ 2.48 ബില്യണ്‍ ഡോളറിന്റെ കരാറാണ് അമേരിക്കയുമായി ഒപ്പിട്ടിരിക്കുന്നതെന്ന് മൊഡേണ അറിയിച്ചു.
മൊഡേണ വാക്‌സിന്റെ ഒരു ഡോസിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 30.5 ഡോളറാണ്. ഒരാള്‍ക്ക് രണ്ട് ഡോസ് വീതമാണ് നല്‍കേണ്ടത്. ഓപ്പറേഷന്‍ വാപ് സ്പീഡ് എന്ന പദ്ധതിക്ക് കീഴിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ രാജ്യത്ത് ലഭ്യമാക്കാനാണ് ട്രംപ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എംആര്‍എന്‍എ-1273 എന്ന കോഡിലുള്ള വാക്സിന്റെ മനുഷ്യരിലെ അവസാന ഘട്ട പരീക്ഷണം സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക.
Post Your Comments