അങ്ങനെ വീണ്ടും കുറെ ഓര്‍മപ്പെടുത്തലുകളുമായി ഒരു ആഗസ്റ്റ് 15 കൂടി വരികയാണ്. ഇന്ത്യയ്ക്ക് ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയതിന്റെ 74-ാം സ്വാതന്ത്ര്യ ദിനമാണ് 2020ലെ ആഗസ്റ്റ് 15.
എന്തുതന്നെയായാലും വൈദേശിക ശക്തികളുടെ കയ്യില്‍ നിന്നും പൂര്‍ണ്ണമായും ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഓഗസ്റ്റ് 15 ഓരോ ഭാരതീയന്റെയുമുള്ളിലെ രാജ്യ സ്‌നേഹം ഓര്‍മ്മിപ്പിക്കുന്ന ദിവസമാണ്.
ഏകദേശം 200 വര്‍ഷത്തോളം നീണ്ട പോരാട്ടങ്ങളിലൂടെ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ കഥ അത്രതന്നെ സംഭവ ബഹുലമാണ്.
ഇത്തവണ കൊറോണ എന്ന മഹാവ്യാധിയുടെ കൂടെയാണ് കൂടെയാണ് ഇന്ത്യയും ലോകവുമെല്ലാം. അതിനാല്‍ തന്നെ ചടങ്ങുകളെല്ലാം ലളിതമായിട്ടായിരിക്കും നടക്കുക.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിയ്‌ക്കേണ്ട നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രാലയം പുറപ്പെടുവിച്ചു.
പതാക ഉയര്‍ത്തല്‍ ചടങ്ങുകളില്‍ കൃത്യമായി ശാരീരിക അകലം പാലിയ്ക്കാനും മാസ്‌കുകള്‍ ധരിയ്ക്കാനും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിയ്ക്കാനും മാര്‍ഗനിര്‍ദേശത്തില്‍ കര്‍ശനമായി പറയുന്നുണ്ട്
Post Your Comments