COVID 19KeralaLatest NewsNewsIndia

മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി.

മോറിയാംഗില്‍ നിന്നും 43 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായി 15 ആഴത്തിലാണ് ഭൂചലനം

ഇംഫാല്‍ : മണിപ്പൂരില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 4.0 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ചണ്ഡേല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

മോറിയാംഗില്‍ നിന്നും 43 കിലോ മീറ്റര്‍ തെക്കു പടിഞ്ഞാറായി 15 ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടുകയാണ്. ജൂണ്‍ മാസത്തിലും മണിപ്പൂരില്‍ ശക്തിയായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. നഗോപ്പ പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

shortlink

Post Your Comments


Back to top button