ന്യൂഡല്‍ഹി:സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ പദ്ധതി .കേന്ദ്രം ഇടപെടുന്നു. ലൈഫ് മിഷന്‍ പദ്ധതിയിലെ വിദേശ സംഭാവന പരിശോധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആക്ഷേപങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയില്‍ കെ. മുരളീധരന്‍ എംപിയുടെ ചോദ്യത്തിനു കേന്ദ്ര ഗ്രാമീണ മന്ത്രാലയ സെക്രട്ടറി അറിയിച്ചു.
ലൈഫ് മിഷന്‍ പ്രത്യേക പദ്ധതിയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം 25നു ചേരുന്ന എസ്റ്റിമേറ്റ് കമ്മിറ്റി വീണ്ടും വിഷയം പരിഗണിക്കുമെന്നും കെ. മുരളീധരന്‍ എംപി അറിയിച്ചു.
Post Your Comments