COVID 19Latest NewsKeralaNews

UPDATED : ഇന്ന് 1417 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; വിശദവിവരങ്ങള്‍

തിരുവനന്തപുരം • കേരളത്തിൽ 1417 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 297 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 242 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 147 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 146 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 141 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 133 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 30 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 24 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 20 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 8ന് മരണമടഞ്ഞ തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യൻ (68), കണ്ണൂർ കോളയാട് സ്വദേശിനി കുംബ മാറാടി (75), ആഗസ്റ്റ് 1ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മണിയൻ (80), ആഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ചെല്ലാനം സ്വദേശിനി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശിനി പ്രേമ (52) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 പോസിറ്റീവ് ആണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 120 ആയി.

രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 75 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1242 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 105 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 279 പേർക്കും, മലപ്പുറം ജില്ലയിലെ 195 പേർക്കും, കാസർഗോഡ് ജില്ലയിലെ 140 പേർക്കും, ആലപ്പുഴ ജില്ലയിലെ 131 പേർക്കും, കോഴിക്കോട് ജില്ലയിലെ 127 പേർക്കും, എറണാകുളം ജില്ലയിലെ 125 പേർക്കും, പാലക്കാട് ജില്ലയിലെ 114 പേർക്കും, തൃശൂർ ജില്ലയിലെ 28 പേർക്കും, കൊല്ലം ജില്ലയിലെ 24 പേർക്കും, കോട്ടയം ജില്ലയിലെ 23 പേർക്കും, കണ്ണൂർ ജില്ലയിലെ 22 പേർക്കും, വയനാട് ജില്ലയിലെ 18 പേർക്കും, പത്തനംതിട്ട ജില്ലയിലെ 12 പേർക്കും, ഇടുക്കി ജില്ലയിലെ 4 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവർത്തകർക്കാണ് ചൊവ്വാഴ്ച രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 12, പാലക്കാട് ജില്ലയിലെ 7, കാസർഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, എറണാകുളം, കണ്ണൂർ ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരു എയർ ക്രൂവിനും, തൃശൂർ ജില്ലയിലെ ഒരു കെ.എസ്.ഇ. ജീവനക്കാരനും രോഗം ബാധിച്ചു.

ചികിത്സയിലായിരുന്ന 1426 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 498 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 266 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 103 പേരുടെയും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നുള്ള 70 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 68 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 65 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 51 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 47 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 41 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 40 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 27 പേരുടെയും, പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 12,721 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,046 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,707 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,37,586 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,121 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1456 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം 21,625 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 10,27,433 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6700 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,39,543 സാമ്പിളുകൾ ശേഖരിച്ചതിൽ 1505 പേരുടെ ഫലം വരാനുണ്ട്.

25 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കുത്തനൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 3, 4, 5, 6, 7, 8), മരുതറോഡ് (10), പല്ലശന (2), മങ്കര (9), വടക്കരപ്പതി (11), തിരുമിറ്റക്കോട് (11), പത്തനംതിട്ട ജില്ലയിലെ എരവിപേരൂർ (1, 11, 13, 17), കുറ്റൂർ (9), കടമ്പനാട് (10), പ്രമാടം (11), തൃശൂർ ജില്ലയിലെ അളഗപ്പനഗർ (2), കോലഴി (12, 13, 14), തോളൂർ (5), കോട്ടയം ജില്ലയിലെ വിജയപുരം (1), ആർപ്പൂക്കര (1), വെച്ചൂർ (6), കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് (എല്ലാ വാർഡുകളും), ചക്കിട്ടപ്പാറ (11, 13, 15, 17 സബ് വാർഡ് , 1), തിരുവമ്പാടി (9, 10 സബ് വാർഡ്), കൊല്ലം ജില്ലയിലെ ചിതറ (17 സബ് വാർഡ്), പൻമന (8), എറണാകുളം ജില്ലയിലെ വേങ്ങൂർ (2, 14, 15), ചേന്ദമംഗലം (10), തിരുവനന്തപുരം ജില്ലയിലെ അതിയന്നൂർ (15), മലപ്പുറം ജില്ലയിലെ വണ്ടൂർ (9, 10, 11, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

32 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഷൊർണൂർ (വാർഡ് 25), വാണിയംകുളം (6), കുലുകല്ലൂർ (എല്ലാ വാർഡുകളും), നെല്ലായ (എല്ലാ വാർഡുകളും), പരുതൂർ (എല്ലാ വാർഡുകളും), പട്ടിത്തറ (എല്ലാ വാർഡുകളും), തിരുവേഗപ്പുറ (എല്ലാ വാർഡുകളും), പെരുവെമ്പ് (1, 12), കിഴക്കാഞ്ചേരി (15), മലപ്പുറം ജില്ലയിലെ വാഴയൂർ (എല്ലാ വാർഡുകളും), വാഴക്കാട് (എല്ലാ വാർഡുകളും), ചീക്കോട് (എല്ലാ വാർഡുകളും), മുതുവള്ളൂർ (എല്ലാ വാർഡുകളും), കുഴിമണ്ണ (എല്ലാ വാർഡുകളും), മൊറയൂർ (എല്ലാ വാർഡുകളും), ചേലാമ്പ്ര (എല്ലാ വാർഡുകളും), ചെറുകാവ് (എല്ലാ വാർഡുകളും), കൊല്ലം ജില്ലയിലെ വെളിനല്ലൂർ (1, 6, 16), ഇളമാട് (9), ശൂരനാട് സൗത്ത് (12), തഴവ (18, 19, 20, 21), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ (1, 2, 4, 14), തിരുവല്ല മുൻസിപ്പാലിറ്റി (5, 7, 8), പെരിങ്ങര (14), തിരുവനന്തപുരം ജില്ലയിലെ കരവാരം (6), പള്ളിച്ചൽ (3, 4), തൃശൂർ ജില്ലയിലെ പറപ്പൂക്കര (5, 6), കാട്ടൂർ (6), കോഴിക്കോട് ജില്ലയിലെ മരുതോങ്കര (എല്ലാ വാർഡുകളും), പയ്യോളി മുൻസിപ്പാലിറ്റി (20, 31,32), കോട്ടയം ജില്ലയിലെ കാണക്കാരി (10), എറണാകുളം ജില്ലയിലെ കാലടി (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ 523 ഹോട്ട് സ്പോട്ടുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button