കൊച്ചി/വയനാട് : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. വയനാടും എറണാകുളത്തുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാരക്കാമല സ്വദേശി മൊയ്തു (59) ആണ് വായനാടിൽ മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയപ്പോഴാണ് രോഗ ബാധയുണ്ടായത്. കിഡ്നി, കരൾ രോഗങ്ങളുണ്ടായിരുന്ന ആൾ കൂടിയായിരുന്നു മൊയ്തുവെന്ന് ഡിഎംഒ അറിയിച്ചു. എറണാകുളം ആലുവ സ്വദേശി എം ഡി ദേവസ്സി( 75)യാണ് മരിച്ച രണ്ടാമത്തെയാൾ. വയസായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കേരളത്തില്‍ ഇന്നലെ 1184 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 114. വിദേശത്തുനിന്ന് വന്നത് 106 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 73 പേരും എത്തി. കൂടാതെ 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 784 പേര് രോഗമുക്തി നേടി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം – 255 , തിരുവനന്തപുരം – 200 , പാലക്കാട് – 147 , കാസറഗോഡ് – 146 , എറണാകുളം – 101 , കോഴിക്കോട് – 66 , കണ്ണൂര്‍ – 63 , കൊല്ലം – 41 , തൃശൂര്‍ – 40 , കോട്ടയം – 40 , വയനാട് – 33 , ആലപ്പുഴ – 30 , ഇടുക്കി – 10 , പത്തനംതിട്ട – 4 .
Post Your Comments