COVID 19Latest NewsKeralaNewsIndia

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യ.ആദ്യം സ്വീകരിച്ചവരില്‍ പ്രസിഡന്റ് പുടിന്റെ മകളും

ലോകത്തിനായുള്ള പ്രധാന ചുവടുവെയ്പ് എന്നായിരുന്നു പുടിന്‍

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപിച്ച് റഷ്യ. വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും, വാക്‌സിന്റെ പ്രവര്‍ത്തനം ഫലപ്രദമാണെന്നും മന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ പുടിന്‍ പറഞ്ഞു.ലോകത്തിനായുള്ള പ്രധാന ചുവടുവെയ്പ് എന്നായിരുന്നു പുടിന്‍ വാക്‌സിന്‍ വികസിപ്പിച്ചതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി, വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. ആവശ്യമായ എല്ലാ പരിശോധനകളിലും വാക്‌സിന്‍ വിജയമായിരുന്നു. തന്റെ മക്കളില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ചതായും, മകള്‍ സുഖമായിരിക്കുന്നതായും പുടിന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button