1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്, ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിലൊന്നാണ് സ്വാതന്ത്യ ദിനം(ജനുവരി 26 ന് റിപ്പബ്ലിക് ദിനവും ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനവും). എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്വാതന്ത്യ ദിനം ആഘോഷിക്കുന്നു.
സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം, രാഷ്ട്രപതി “രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. . ഓഗസ്റ്റ് 15 ന് ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഇന്ത്യൻ പതാക ഉയർത്തുന്നു. ഇതിന്റെ ബഹുമാനാർത്ഥം ഇരുപത്തിയൊന്ന് തവണ നിറയൊഴിക്കുന്നു. ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. . തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി മുന്നോട്ട് വെക്കും. അതോടൊപ്പം തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അർപ്പിക്കും. .പിന്നീട് ഇന്ത്യൻ ദേശീയഗാനം “ജന ഗണ മന” ആലപിക്കും.
പ്രസംഗത്തിന് ശേഷം ഇന്ത്യൻ സായുധ സേനയുടെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡുകൾ. സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യയുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെയും രംഗങ്ങൾ പ്രദർശിപ്പിക്കുന്നു. ദൂരദർശനാണ്. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത്, സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുക.
രാജ്യത്തുടനീളമുള്ള സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടക്കുന്നു. വ്യക്തിഗത സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ ദേശീയ പതാക ഉയർത്തും, തുടർന്ന് പരേഡുകളും പരിപാടികളും നടക്കുന്നു. സ്കൂളുകളും കോളേജുകളും പതാക ഉയർത്തൽ ചടങ്ങുകളും സാംസ്കാരിക പരിപാടികളും നടത്തുന്നു.
Post Your Comments