ഇന്ത്യയിലെ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍. ചൈനീസ് കമ്പനികള്‍ വലിയ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടത്തുന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്‍(സിബിഡിടി) കണ്ടെത്തി.ചൈനീസ് കമ്പനികളിലും അവയുമായി ബന്ധപ്പെട്ട വ്യക്തികളിലും വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഹവാല ഇടപാടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
ചൈനയിലെ കമ്പനികളുടെ പേരില്‍ 40 വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയിലൂടെ 1000 കോടി രൂപയുടെ ഹവാല ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലുമാണ് നടന്നിരിക്കുന്നത്.കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ ചൈനീസ് കമ്പനികളെ കേന്ദ്രീകരിച്ച് സിബിഡിടി അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ചൈനീസ് കമ്പനികളുമായി ബന്ധമുള്ള ഇന്ത്യയിലെ അവരുടെ പങ്കാളികള്‍ക്കും ഹവാല ഇടപാടുകളുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത്തരത്തില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്ന് സിബിഡിടി പരിശോധിച്ചു വരികയാണ്.
Post Your Comments