അമേരിക്കൻ ആഡംബര ക്രൂയിസർ ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ഇന്ത്യൻ നിരയിലെ വില കുറഞ്ഞ മോഡൽ ആയ സ്ട്രീറ്റ്‍ 750 ന്റെ വില കുറഞ്ഞു. ഈ വർഷം മാർച്ചിൽ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കും വിധം ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ്‍ 750 പരിഷ്‌കരിച്ചിരുന്നു. വില്പനക്കെതത്തിയപ്പോൾ വാഹനത്തിന്റെ എക്‌സ് ഷോറൂം വില Rs 5.34 ലക്ഷം ആയിരുന്നു. എന്നാലിപ്പോൾ 65,000 രൂപ കുറച്ച് Rs 4.69 ലക്ഷം രൂപ ആയിരിക്കുന്നു.
വിവിഡ് ബ്ലാക്ക് നിറത്തിലുള്ള ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 മോഡലിനാണ് Rs 4.69 ലക്ഷം രൂപ. പെർഫോമൻസ് ഓറഞ്ച്, ബ്ലാക്ക് ഡെനിം, വിവിധ ബ്ലാക്ക് ഡീലക്‌സ്, ബാരക്കുട സിൽവർ ഡീലക്‌സ് എന്നീ നിറങ്ങളിൽ ഉള്ള ഹാർലി ഡേവിഡ്സന്റെ ഈ മോഡലിന് വില Rs 4.81 ലക്ഷം രൂപയാണ്. അതായത് ബേസ് മോഡലിനേക്കാൾ 12,000 രൂപ കൂടുതൽ. മാർച്ചിൽ ലോഞ്ച് ചെയ്തപ്പോൾ ഈ വാഹനങ്ങളുടെ വില Rs 5.46 ലക്ഷം മുതൽ Rs 5.66 ലക്ഷം രൂപ വരെയായിരുന്നു.
എഞ്ചിൻ ഡിസ്‌പ്ലേമെന്റിലോ ടോർക്കിലോ മാറ്റമില്ലാതെയാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പരിഷ്കരിച്ച മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ടെലിസ്കോപിക് മുൻ സസ്പെൻഷനും ട്വിൻ ഷോക്ക് പിൻ സസ്പെൻഷനുകളും ആണ് സ്ട്രീറ്റ് റോഡ് 750 ലും സ്ട്രീറ്റ് 750 ലും ഉള്ളത്. ഡ്യുവൽ ചാനൽ എബിഎസ് അടക്കം ഡിസ്ക് ബ്രേക്കുകളാണ് മുൻ പിൻ ചക്രങ്ങൾക്കുള്ളത്. 749CC ലിക്വിഡ് കൂൾഡ് വി-ട്വിൻ റിവൊല്യൂഷൻ 3750ആർപിഎമ്മിൽ 60എൻഎം ടോർക്ക് നിർമിക്കപ്പെടുന്നു.
ബിഎസ്6 സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് 750 എന്നീ വാഹനങ്ങൾ ഇന്ത്യൻ സായുധ സേനാംഗങ്ങൾക്ക് കുറഞ്ഞ വിലയിൽ നൽകുമെന്ന് ഹാർലി ഡേവിഡ്സൺ ഇന്ത്യ പ്രഖ്യാപിക്കുകയുണ്ടായി. സായുധ സേനാംഗങ്ങൾക്കും മുൻ സൈനികർക്കും രാജ്യത്തുടനീളമുള്ള സൈനികരുടെ ആശ്രിതർക്കും കുറഞ്ഞ വിലയിൽ, കാന്റീൻ സ്റ്റോർ ഡിപാർട്മെന്റുകൾ വഴി വാഹനം വാങ്ങാവുന്നതാണ്.
Post Your Comments