ബീജിംഗ് : ചൈനയിലേയ്ക്ക് വീണ്ടും കൊറോണ ഇറക്കുമതി . ഇറക്കുമതി ചെയ്ത ശീതീകരിച്ച സീഫുഡ് പാക്കേജുകളിലാണ് വീണ്ടും കൊവിഡ് 19ന് കാരണമായ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിരിക്കുന്നത്.. കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ യാന്റായി നഗരത്തിലെ മൂന്ന് കമ്പനികള്‍ വാങ്ങിയ സീഫുഡ് പാക്കേജുകളുടെ പുറത്താണ് വൈറസ് അംശം കണ്ടെത്തിയത്. നേരത്തെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡാലിയന്‍ നഗരത്തിലെ തുറമുഖത്താണ് ഇവ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഏതു രാജ്യത്ത് നിന്നാണ് ഇവ എത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ജൂലായില്‍ ഇക്വഡോറില്‍ നിന്നും ചൈനയിലേക്ക് ഇറക്കുമതി ചെയ്ത ചെമ്മീന്‍ പാക്കേജുകളില്‍ കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് ഇക്വഡോറിയന്‍ കമ്പനികളില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിയ്ക്ക് ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നുമാണ് കൊവിഡ് 19 ഉത്ഭവിച്ചതെന്ന് കരുതുന്നത്.
ഇപ്പോള്‍ വൈറസിന്റെ അംശം കണ്ടെത്തിയിരിക്കുന്ന സീഫുഡ് പാക്കേജുകള്‍ അധികൃതര്‍ സീല്‍ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സീഫുഡ് ചരക്കുകള്‍ കൈകാര്യം ചെയ്ത എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റി.
Post Your Comments