Jobs & VacanciesLatest NewsNews

സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ ഒഴിവ് : കരാർ നിയമനം

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ ഒഴിവുകളുണ്ട്. ദിവസവേതന/കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയര്‍ അക്കൗണ്ടന്റിന് ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.കോം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓവര്‍സിയര്‍മാര്‍ക്ക് ത്രിവത്സര സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 18നകം അപേക്ഷിക്കണം. വിലാസം-എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. ഫോണ്‍- 0491 2505448.

പനത്തടി ഗ്രാമപഞ്ചായത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് ഒരു ഓവര്‍സീയറെ നിയമിക്കും. സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്ത് 17 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button