ദില്ലി: ഗൗതമബുദ്ധന്റെ ജന്മസ്ഥലത്തെക്കുറിച്ചുള്ള വിവാദം തള്ളിക്കളഞ്ഞ് ഇന്ത്യ. ബുദ്ധന്റെ ജന്മദേശം നേപ്പാള്‍ തന്നെയാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ധാര്‍മ്മിക നേതൃത്വത്തെക്കുറിച്ചും ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും പഠിപ്പിക്കലുകള്‍ ഇപ്പോഴും പ്രസക്തമായതെങ്ങനെയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ശനിയാഴ്ച ഒരു വെബ്നാറില്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ബുദ്ധന്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് മന്ത്രി പറഞ്ഞതായി നേപ്പാളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് വിവാദങ്ങള ഉടലെടുത്തത്. എന്നാല്‍ ശ്രീ ബുദ്ധന്റെ ജന്മദേശം നേപ്പാളിലെ ലുംബിനിയാണെന്നതില്‍ സംശയമില്ലെന്നും ബുദ്ധപാരമ്പര്യം നമ്മള്‍ പങ്കിട്ടെന്നും ജയശങ്കര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും ബുദ്ധ പൈതൃകത്തെ പങ്കിട്ടെടുത്തത് പരാമര്‍ശിക്കുകയാണ് ചടങ്ങില്‍ പങ്കെടുത്ത മന്ത്രി ചെയ്തതെന്നും ന്യൂഡല്‍ഹിയില്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി. ഗൗതമബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നതില്‍ സംശയമില്ലെന്നും ശ്രീവാസ്തവ പറഞ്ഞു.
നേരത്തെ, നേപ്പാളിലെ മാധ്യമങ്ങളില്‍ ഉദ്ധരിച്ച ജയ്ശങ്കറിന്റെ പരാമര്‍ശത്തില്‍ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ബുദ്ധന്‍ ജനിച്ചത് നേപ്പാളിലെ ലുംബിനിയിലാണെന്നതിന് ചരിത്രപരമായ തെളിവുകള്‍ വഴി തെളിയിക്കപ്പെട്ടതും നിഷേധിക്കപ്പെടാത്തതുമായ വസ്തുതയാണ് ഇതെന്ന് അവര്‍ പറഞ്ഞു.ബുദ്ധന്റെ ജന്മസ്ഥലവും ബുദ്ധമതത്തിന്റെ ഉറവയുമായ ലുംബിനി യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്‍പ്പെട്ട സ്ഥലമാണെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
2014 ല്‍ നേപ്പാള്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ സമാധാനത്തിന്റെ അപ്പോസ്തലനായ ബുദ്ധന്‍ ജനിച്ച രാജ്യമാണ് നേപ്പാള്‍ എന്ന് നേപ്പാളിലെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞത് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അനുസ്മരിച്ചു. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ബുദ്ധമതം നേപ്പാളില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇത് സംശയത്തിനും വിവാദങ്ങള്‍ക്കും അതീതമാണെന്നും അവര്‍ വ്യക്തമാക്കി.
ബുദ്ധന്‍ ഒരു മഹാനായ ഇന്ത്യക്കാരനാണെന്ന് ജയ്ശങ്കര്‍ നടത്തിയ ആരോപണം അടിസ്ഥാനരഹിതവും ആക്ഷേപകരവുമാണെന്ന് മുന്‍ പ്രധാനമന്ത്രിയും നേപ്പാളിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ മാധവ് കുമാര്‍ നേപ്പാള്‍ പറഞ്ഞു. അതുപോലെ, ബുദ്ധന്‍ ജനിച്ചത് നേപ്പാളിലാണെന്ന് നേപ്പാളി കോണ്‍ഗ്രസ് വക്താവ് ബിശ്വ പ്രകാശ് ശര്‍മയും പറഞ്ഞു.
Post Your Comments