Latest NewsKeralaNews

ഒരാഴ്ചകൊണ്ട് കാലവര്‍ഷം നികത്തിയത് 22 ശതമാനം മഴക്കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴ നികത്തിയത് 22 ശതമാനം മഴക്കുറവ്. ഇതോടെ സംസ്ഥാനം പ്രളയഭീതിയിലായി. ഓഗസ്റ്റ് ഒന്നിന് 22 ശതമാനം മഴക്കുറവിലായിരുന്ന കേരളത്തില്‍ ഒരാഴ്ച കൊണ്ട് പെയ്തത് ശരാശരി 411.6 മില്ലീമീറ്റര്‍ മഴ. ഇതോടെ കാലവര്‍ഷത്തിലെ മഴക്കുറവ് ഒരു ശതമാനമായി ചുരുങ്ങുകയും ചെയ്തു.

Read Also : ഡാമില്‍ മുങ്ങിത്താഴുകയായിരുന്ന യുവാക്കളെ സ്ത്രീകള്‍ സ്വന്തം സാരി അഴിച്ചുനല്‍കി രക്ഷപ്പെടുത്തി

കഴിഞ്ഞ ഒന്നിന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴക്കുറവുണ്ടായിരുന്ന ജില്ലയാണ് ഇടുക്കി. 43 ശതമാനം മഴക്കുറവാണ് ഇവിടെ അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മഴക്കുറവ് 12 ശതമാനമായി കുറഞ്ഞു.

57 ശതമാനം മഴക്കുറവിലായിരുന്ന വയനാട് ജില്ലയില്‍ ഇപ്പോള്‍ 26 ശതമാനമാണ് മഴക്കുറവ്. തൃശൂരിലെ മഴക്കുറവ് 37 ശതമാനത്തില്‍ നിന്ന് 21 ശതമാനമായും പാലക്കാട് ജില്ലയില്‍ 27 ശതമാനത്തില്‍ നിന്നും ഒരു ശതമാനം അധികമഴയിലേക്കും മഴക്കണക്കുകള്‍ മുന്നേറി.

ഇതിനു പുറമെ ആലപ്പുഴ, മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം കണക്കു തീര്‍ത്ത് പെയ്ത് കാലവര്‍ഷം ശരാശരി തികയ്ക്കുകയും ചെയ്തു. കാലവര്‍ഷത്തില്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോട്ടയം ജില്ലയിലാണ്, 24 ശതമാനം അധിക മഴ. 22 ശതമാനം അധികമഴ പെയ്ത കോഴിക്കോട് ജില്ലയാണ് തൊട്ടുപിന്നില്‍.

എന്നാല്‍ മഴക്കുറവ് നികത്തി തിമിര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തില്‍ ദുരിതക്കണക്കുകള്‍ പെരുകുകയാണ്. ഇടുക്കി ജില്ലയില്‍ മണ്ണിടിച്ചും മലയിടിച്ചും മഴക്കലി തുടരുമ്പോള്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button