ദുബായ് : നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിന്റെ ചുരുളുകള്‍ അഴിയും. മറഞ്ഞിരിക്കുന്ന വമ്പന്‍മാര്‍ പുറത്തുവരും. കേരളത്തിന് ഇനിയുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്. ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ യുഎഇയില്‍ എത്തിയതോടെയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറഞ്ഞിരിക്കുന്ന വിവരങ്ങള്‍ പുറത്തുവരാന്‍ പോകുന്നത്.
എസ്പിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് അന്വേഷണത്തിനുള്ളത്. മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെ വിശദമായി ചോദ്യംചെയ്യലിന് വിധേയമാക്കുകയാണ് സംഘത്തിന്റെ പ്രധാന ദൗത്യങ്ങളില്‍ ഒന്ന്. ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യുമോയെന്നതില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് എന്‍ഐഎ സംഘത്തിന് യുഎഇയിലേക്ക് പോകുന്നതിനുള്ള അനുമതി നല്‍കിയത്. സ്വര്‍ണക്കടത്തിനു പിന്നിലെ ഹവാല ശൃംഖലയെക്കുറിച്ചായിരിക്കും എന്‍ഐഎ സംഘം പ്രധാനമായും അന്വേഷിക്കുക. ഹവാല ഇടപാടിലൂടെയുള്ള പണം എങ്ങനെയാണ് വിതരണം ചെയ്യപ്പെടുന്നത്, യുഎഇയില്‍ നിന്ന് ആരൊക്കെയാണ് ഇടപാടുകളെ നിയന്ത്രിക്കുന്നത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
Post Your Comments