അമരാവതി: മകളെ കൊന്ന മരുമകനെ കൊലപ്പെടുത്തി അമ്മായിച്ഛൻ. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ ജഗന്നാഥപുരം ഗ്രാമത്തിലാണ് സംഭവം. പല്ല സത്യനാരായണൻ എന്നയാളാണ് തന്റെ മരുമകനായ ലച്ചനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടർന്ന് തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്
പോയി കീഴടങ്ങി.
മദ്യപിച്ച് വീട്ടിലെത്തിയ ലച്ചനെ സത്യനാരായണൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ടാം വിവാഹത്തിനായി 10 മാസം മുമ്പ് മകളെ കൊന്നുവെന്നറിഞ്ഞാണ് കൃത്യം ചെയ്തതെന്ന് സത്യനാരായണൻ പൊലീസിനോട് പറഞ്ഞു.
അമ്മയുടെ മരണശേഷം മുത്തച്ഛനോടൊപ്പം താമസിക്കുന്ന രണ്ട് പെൺമക്കളെയും കൊല്ലാനും ലച്ചൻ പദ്ധതിയിട്ടിരുന്നു.ആഗസ്റ്റ് എട്ടിന് സത്യനാരായണ മകളുടെ മരണാനന്തര ചടങ്ങിനായി ലച്ചനെ ക്ഷണിച്ചിരുന്നു. തുടർന്ന് മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ രണ്ടാം വിവാഹം ചെയ്യാനായി ഭാര്യയെ കൊലപ്പെടുത്തിയെന്നും, തന്റെ രണ്ട് പെൺമക്കളെ തിരികെ കൊണ്ടുപോയി കൊല്ലുമെന്നും സത്യനാരായണനോട് പറഞ്ഞു. ഇതുകേട്ട് പ്രകോപിതനായ സത്യനാരായണൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും, കഴുത്തറുക്കുകയും ചെയ്തു.
Post Your Comments