മുംബൈ : രാജ്യത്ത് വന്‍ മയക്കുമരുന്നു വേട്ട. നവി മുംബൈയിലെ നവ ഷെവ തുറമുഖത്ത് നിന്നാണ് 1000 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രിയാണ് സംയുക്ത ഓപ്പറേഷനിലൂടെ കസ്റ്റംസ് ആന്‍ഡ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 191 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴിയാണ് മയക്കുമരുന്ന് കടത്തിയത്. പൈപ്പിനുള്ളില്‍ നിറച്ചാണ് മരുന്നുകള്‍ കടത്തിക്കൊണ്ടുവന്നത്. ഇറക്കുമതി രേഖപ്പെടുത്തിയ രണ്ട് കസ്റ്റം ഹൗസ് ഏജന്റുമാരെ അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കള്ളക്കടത്തുകാര്‍ മയക്കുമരുന്ന് പ്ലാസ്റ്റിക് പൈപ്പുകളില്‍ ഒളിപ്പിച്ച് മുളയെപ്പോലെ വരച്ച് ആയുര്‍വേദ മരുന്നുകളെന്ന വ്യാജേനയാണ് കൊണ്ടുവന്നത്.
191 kg of drugs, worth Rs 1000 crores, seized at Nhava Sheva port of Navi Mumbai in a joint operation with customs. Transported inside pipes, drugs were brought through Afghanistan. Court has sent the two accused to 14 days police custody: Directorate of Revenue Intelligence pic.twitter.com/YZw10V7kuw
— ANI (@ANI) August 10, 2020
ഡല്‍ഹിയില്‍ നിന്നുള്ള ഒരു ഇറക്കുമതിക്കാരനും ഫിനാന്‍സിയറും ഉള്‍പ്പെടെ നാല് പേരെ കൂടി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് ഉപയോഗമാണ് പിടിച്ചെടുത്തിരിക്കുന്നത്.
Post Your Comments