ഷൊര്‍ണൂര്‍ • ഷൊര്‍ണൂരിലെ ലോഡ്ജില്‍ അനാശാസ്യത്തിനിടെ പിടിയിലായ യുവതിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആസം സ്വദേശിനിയായ 35 കാരിയ്ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തത്. ആസം സ്വദേശികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായത്. നാല് സ്ത്രീകളും നാലു പുരുഷന്മാരും ലോഡ്ജ് ഉടമയും മാനേജരും ഉള്‍പ്പെടെ 10 പേര്‍ പോലീസ് പിടിയിലായിരുന്നു.
ജില്ലാ പൊലീസ് മേധാവിയ്ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജില്‍ പോലീസ് റെയ്ഡ് നടത്തിയത്. കേസില്‍ റിമാന്‍ഡ് ചെയ്ത എല്ലാവരും നിരീക്ഷണത്തില്‍ കഴിയുകയാണ്. പ്രതികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിലാണ് യുവതിയുടെ ഫലം പോസിറ്റീവായത്. യുവതിയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments