Latest NewsIndiaNews

ഭീകരര്‍ ആക്രമിച്ച ബി.ജെ.പി നേതാവ് മരിച്ചു

ശ്രീനഗര്‍ • ജമ്മു കാശ്മീരില്‍ ഭീകരരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബി.ജെ.പി നേതാവ് മരിച്ചു. ജമ്മു കശ്മീരിലെ ബുഡ്ഗാം ജില്ലയിലെ നിവാസിയായ അബ്ദുൽ ഹമീദ് നജര്‍ ആണ് മരിച്ചത്. ഞായറാഴ്ചയാണ് ഭീകരര്‍ നജറിനെ വെടിവച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.

തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ തീവ്രവാദികൾ ലക്ഷ്യമിട്ട നാലാമത്തെ ബി.ജെ.പി പ്രവർത്തകനോ ഭാരവാഹിയോ ആണ് നജർ.

ബി.ജെ.പിയുടെ ബന്ദിപോര ജില്ലാ പ്രസിഡന്റ് വസീം ബാരി, അച്ഛൻ, സഹോദരൻ എന്നിവരെ കഴിഞ്ഞ മാസം തീവ്രവാദികൾ വെടിവച്ചു കൊന്നിരുന്നു.

ഓഗസ്റ്റ് 4 ന് ബി.ജെ.പി പഞ്ചിന് വെടിയേറ്റിരുന്നു. രണ്ട് ദിവസത്തിന് ശേഷം തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ പാർട്ടിയിൽ നിന്നുള്ള മറ്റൊരു സർപഞ്ച് വെടിയേറ്റ് മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button