Latest NewsNewsInternational

ലോകത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ട സംഭവം : ജനങ്ങളും പൊലീസും ഏറ്റുമുട്ടി

ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ശനിയാഴ്ചയുണ്ടായ പ്രതിഷേധത്തില്‍ ഇവിടെ ജനങ്ങളും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

പ്രതിഷേധത്തില്‍ 55 പേര്‍ സമീപത്തെ ആശുപത്രികളിലും 117 പേരെ സംഭവ സ്ഥലത്തും ചികിത്സയിലാണെന്ന് റെഡ്‌ക്രോസ് അറിയിച്ചു. തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനങ്ങള്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു. എന്നാല്‍, പോലീസ് വെടിവെയ്പ് നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കുള്ള ബാരിക്കേഡുകള്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. സ്‌ഫോടനത്തിന് ഉത്തരവാദികളായ രാഷ്ട്രീയക്കാരെ പ്രതീകാത്മകമായി തൂക്കിലേറ്റാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രകടനം സംഘടിപ്പിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയുമാണ് വന്‍സ്‌ഫോടനത്തിന് കാരണമായതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button