തിരുവനന്തപുരം • കോവിഡ് സാഹചര്യത്തിൽ അധ്യയനം മൂന്നാം മാസം ആരംഭിച്ചിട്ടും സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ. സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി ആദ്യ ടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം എടുത്തിട്ടില്ല. സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ഒരു സ്റ്റാ ഡേർഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാൻ കഴിയില്ല എന്നത്ത് ഏവർക്കും മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എല്ലാ ക്ലാസിലേയും ഒരോ വിഷയത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞതും കുട്ടികളുടെ മുന്നാടുള്ള പഠനത്തിന് അത്യാവശ്യമല്ലാത്തത്തുമായ പാoങ്ങൾ ഒഴിവാക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.
സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് മലയാളം പുസ്കത്തിൽ ആദ്യ ടേമിൽ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ഇപ്പോൾ രണ്ടാമത്തെ പാഠമാണ് ഇപ്പോൾ വിക്ടേവ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതിൽ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീർത്തിട്ടില്ല. ഇവിഎസ് ആദ്യ ടേമിൽ ആറ് പാഠങ്ങൾ ഉള്ളതിൽ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമിൽ ഉള്ളത്. അതിൽ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ല.
പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വർഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വർഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതിൽ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമിൽ എട്ട് പാഠങ്ങളുണ്ട്. ഇതിൽ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമിൽ എട്ട് ചാപ്റ്ററുകൾ ഉള്ളതിൽ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതിൽ ഒരെണ്ണവും സുവേളജിയിൽ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സിൽ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതിൽ ആദ്യ ചാപ്റ്റർ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതിൽ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്.
സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസിൽ കുട്ടികൾക്ക് പഠിക്കാനുള്ള സംസ്കൃതം ,അറബി, ഉറുദു, തമിഴ്, കന്നഡ, എന്നിവയ്ക്കും ഹയർ സെക്കൻ്ററി ക്ലാസുകളിൽ കോമൺ വിഷയങ്ങൾ ഒഴികെ ഒന്നിനും ചാനൽ ക്ലാസുകൾ ഇല്ല എന്നതാണ് വസ്തുത
എത്രയും വേഗം സിലബസ് പരിഷ്കരിച്ച് നൽകിയില്ലെങ്കിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും കെ.ആർ.എസ്.എം .എ സംസ്ഥാന പ്രസിഡൻ്റ് പി.കെ.മുഹമ്മദ് ഹാജി ,ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ എന്നിവർ പത്രകുറിപ്പിൽ വ്യക്തമാക്കി.
സംസ്ഥാനത്തെ അംഗീകൃത സ്കൂളുകളിൽ മികച്ച നിലയിലാണ് ഓൺലൈൻ പഠനം നടക്കുന്നത്. ആദ്യ ടേമിലെ എല്ലാ പാഠങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഭൂരിപക്ഷം സ്കൂളുകൾക്കും കഴിഞ്ഞു. ഇത്തരത്തിൽ അംഗീകൃത സ്കൂളുകളുടെ ഓൺലൈൻ മാതൃക സർക്കാർ സ്കൂളുകൾക്കും പിന്തുടരാവുന്നതാണ്. ടെലിവിഷൻ സംപ്രേക്ഷണം ഓൺലൈൻ പഠനമല്ല. ഉത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും വിദ്യഭ്യാസ വകുപ്പ് അധികൃതർക്ക് സംഘടന കത്ത് നൽകി. സർക്കാരിന്റെ ഈ സമീപനങ്ങൾ മിടുക്കരായ വിദ്യാർത്ഥികളെ പോലും പിന്നോട്ടടിക്കുമെന്നും കെ.ആർ .എസ്.എം എ മുന്നറിയിപ്പ് നൽകി.
Post Your Comments