ദോഹ : കരിപ്പൂർ വിമാനാപകടത്തിൽ അനുശോചിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഖത്തര്‍ അമീര്‍ സന്ദേശമയച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്‍ദുല്ല ബിന്‍ ഹമദ് അല്‍ ഥാനിയും, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാനമായ സന്ദേശങ്ങളയച്ചു.
അതേസമയം കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ കാരണം റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്ന ഓവര്‍ഷൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. , വെള്ളമുള്ള റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ റണ്‍വേയ്ക്കും വിമാനത്തിന്റെ ടയറുകള്‍ക്കുമിടയില്‍ വെള്ളപ്പാളി രൂപപ്പെടുന്ന അക്വാപ്ലെയിനിങും ഉണ്ടായിട്ടുണ്ടാകാനും സാധ്യത . ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിര്‍ത്താനാവാതെ വരാം.
Post Your Comments