ഇറ്റലി : കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷണം ആഗസ്റ്റ് 24 മുതല്‍. ഇറ്റലി തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനാണ് ഓഗസ്റ്റ് 24 മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുന്നത്. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഗവേഷണങ്ങള്‍ക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലന്‍സാനി ആശുപത്രിയിലാണ് വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയെന്ന് ലാസിയോ റീജിയന്‍ പ്രസിഡന്റ് നിക്കോള സിന്‍ഗരേത്തി പറഞ്ഞു.
പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മ്മിച്ച കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യഡോസുകള്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലന്‍സാനി ആശുപത്രിയില്‍ പൂര്‍ത്തിയായിവരുന്നതായാണ് വിവരങ്ങള്‍. ആദ്യഘട്ടമായി ഓഗസ്റ്റ് 24 മുതല്‍ 90 വൊളന്റിയര്‍മാരിലായിരിക്കും വാക്‌സിന്‍ പരീക്ഷിക്കുക. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഗവേഷണ മന്ത്രാലയവുമായി ചേര്‍ന്ന് ലാസിയോ റീജിയനാണ് അഞ്ചു ദശലക്ഷം യൂറോയുടെ ധനസഹായം നല്‍കിയിരുന്നത്.
Post Your Comments