KeralaLatest NewsNews

‘പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം… പരക്കെ ഉയര്‍ന്ന ആരോപണത്തിനും പ്രതിഷേധങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ‘പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം..പരക്കെ ഉയര്‍ന്ന ആരോപണത്തിനും പ്രതിഷേധങ്ങള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് എത്തി. കരിപ്പൂര്‍, രാജമല ദുരന്തങ്ങളിലെ ധനസഹായത്തില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ടും രണ്ടുരീതിയിലുള്ള ദുരന്തങ്ങളാണ്. രാജമലയിലേത് പ്രാഥമികസഹായം മാത്രമാണ്. നഷ്ടം വിലയിരുത്തി കൂടുതല്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

Read Also :  ‘പെട്ടിമുടിയിലും കരിപ്പൂരിലും മുഖ്യമന്ത്രിക്ക് രണ്ട് തരം സമീപനം; തകര കൂരയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പറയാന്‍ ആളില്ല’ പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന സത്യം മുഖ്യമന്ത്രി തെളിയിച്ചു … ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്റെ കുറിപ്പ് വൈറല്‍

പെട്ടിമുടിയില്‍ ദുരന്തത്തിലായവരോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ അവഗണന കാണിക്കുന്നെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കരിപ്പൂര്‍ ദുരന്തത്തെയും പെട്ടിമുടിയിലെ ദുരന്തത്തെയും രണ്ടു തട്ടില്‍ അളക്കരുതെന്നും മരിച്ചവര്‍ക്ക് തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

രാജമലയില്‍ പോകാതെ വിമാന ദുരന്തമുണ്ടായ കരിപ്പൂരില്‍ മാത്രം പോയത് എന്തിനാണെന്ന ചോദ്യത്തിനും മുഖ്യമന്ത്രി വിശദീകരണം നല്‍കി. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജമലയില്‍ നടക്കുന്നത്. അവിടെ എത്തിച്ചേരാന്‍പോലും കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഹെലിക്കോപ്റ്ററില്‍ അവര്‍ അവിടെയെത്താന്‍ ആലോചന നടത്തി. രണ്ടു തവണ ആലോചിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തിനാല്‍ അതിന് സാധിച്ചില്ല.

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട് പോയത്. അതിവിദഗ്ധമായ രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. അതിവേഗം നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ എല്ലാവരും പ്രശംസിക്കുകയാണ്. അപകടത്തിന്റെ ഭീകരത സ്ഥലം നേരിട്ട് കണ്ടപ്പോഴാണ് മനസിലാക്കാന്‍ കഴിഞ്ഞത്. രാജമല സന്ദര്‍ശിക്കാതെ കോഴിക്കോട്ട് പോയതില്‍ വേര്‍തിരിവിന്റെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി വ്യക്താമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button