ജിദ്ദ : ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണശ്രമം തകർത്ത് സൗദി സഖ്യസേന. വ്യാഴാഴ്ച രാവിലെയാണ് യെമൻ വിമതരായ ഹൂതികൾ സൗദിക്ക് നേരെ ആയുധങ്ങൾ നിറച്ച ഡ്രോണുകൾ അയച്ചത്. ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തുകയും ഡ്രോണുകൾ തകർക്കുകയായിരുന്നെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
ഹൂതി തീവ്രവാദ സംഘങ്ങൾ സ്റ്റോക്ഹോം കരാറും വെടിനിർത്തലും ലംഘിച്ചുള്ള ആക്രമണം തുടരുന്നു . ഹുദൈദ മേഖല കേന്ദ്രീകരിച്ചാണ് ബാലിസ്റ്റിക് മിസൈലും ഡ്രോണുകളും അയച്ച് അക്രമണം തുടരുന്നത്. ആയുധം നിറച്ച വിദൂര നിയന്ത്രിത ബോട്ടും ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നു. ഹൂതികൾ പ്രാദേശിക, അന്തർദേശീയ സുരക്ഷക്ക് വലിയ ഭീഷണിയായി മാറിയിരിക്കുന്നു. സ്റ്റോക്ക്ഹോം കരാർ വിജയകരമാക്കുന്നതിനുള്ള രാഷ്ട്രീയ ശ്രമങ്ങളെ ദുർബലപ്പെടുത്തുകയാണ്. അന്താരാഷ്ട്ര മാനുഷിക നിയമത്തിനും വ്യവസ്ഥകൾക്കും അനുസരിച്ച് ഹൂതികളുടെ ശത്രുതാപരവും തീവ്രവാദപരവുമായ നടപടികളെ നേരിടാൻ സഖ്യസേന നേതൃത്വം ഉചിതമായ നടപടികൾ കൈകൊള്ളുകയും നടപ്പാക്കുകയും ചെയ്യുന്നു. അട്ടിമറി അവസാനിപ്പിച്ച് സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിലെത്താനും യമനിലെ െഎക്യരാഷ്ട്ര സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതെൻറ ശ്രമങ്ങളെ പിന്തുണക്കുന്നതും തുടരുകയാണെന്നും സഖ്യസേന വക്താവ് വ്യക്തമാക്കി.
Post Your Comments