തിരുവനന്തപുരം • കേരളത്തിൽ 1251 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 814 പേർ രോഗമുക്തി നേടി 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാത്ത 73 കേസുകളാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം ജില്ലയിൽ നിന്നും 289 പേർക്കും (ഒരാൾ മരണമടഞ്ഞു), കാസറഗോഡ് ജില്ലയിൽ നിന്നും 168 പേർക്കുംകോഴിക്കോട് ജില്ലയിൽ നിന്നും 149 പേർക്കും,മലപ്പുറം ജില്ലയിൽ 143 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 123 പേർക്കും,എറണാകുളം ജില്ലയിൽ നിന്നും 82 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നും 61 പേർക്കും(ഒരാൾ മരണമടഞ്ഞു), വയനാട് ജില്ലയിൽ നിന്നും 55 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 39 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 37 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 36 പേർക്കും, തൃശൂർ ജില്ലയിൽ നിന്നും 33 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 23 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 13 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെപരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിൽ നിന്നും 150 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നും 123 പേരുടെയും,കോട്ടയം ജില്ലയിൽ നിന്നും 71 പേരുടെയും,ആലപ്പുഴ ജില്ലയിൽ നിന്നും 70 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നും 60 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 57 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നും 50 പേരുടെയും,മലപ്പുറം ജില്ലയിൽ നിന്നും 40 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നും 36 പേരുടെയും, വയനാട് ജില്ലയിൽ നിന്നും 34 പേരുടെയും, പാലക്കാട് ജില്ലയിൽ 33 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നും 32 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നും 29 പേരുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. നിലവിൽ12411പേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
Post Your Comments