Latest NewsKeralaNews

ഇടുക്കി ദുരന്തത്തില്‍ വേദന പങ്കുവച്ച് പ്രധാനമന്ത്രി : ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി • ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടുക്കിയിലെ രാജമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണിടിച്ചിലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ദുഖിതരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ദുഖത്തിന്റെ ഈ മണിക്കൂറിൽ, എന്റെ ചിന്തകൾ ദുഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ദുരിതബാധിതർക്ക് സഹായം നൽകിക്കൊണ്ട് എൻ‌.ഡി‌.ആർ‌.എഫും ഭരണകൂടവും പ്രവര്‍ത്തിക്കുകയാണ്, – മോദി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് മണ്ണിടിച്ചിൽ മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, രാജമലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) വിന്യസിച്ചിട്ടുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്ഷാപ്രവർത്തനം ശക്തമാക്കാൻ പോലീസ്, അഗ്നിശമന, വനം, റവന്യൂ ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിനായി രാജമലയില്‍ ഹെലികോപ്റ്റർ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഓഫീസ് ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button