കോഴിക്കോട്: പ്രകൃതി ദുരന്തവും രാഷ്ട്രീയ ദുരന്തവും ഒരുമിച്ച് സഹിക്കേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തിനുള്ളതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയോട് കടക്ക് പുറത്ത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനകീയ ദുരന്ത നിവാരണത്തിന് ജനങ്ങള്‍ മുന്നിട്ടിറങ്ങണം. മുഖ്യമന്ത്രി തന്നെ ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണം ആദ്യം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also: ലോകത്തെ ആദ്യത്തെ കൊവിഡ് 19 വാക്സിന്‍ വരുന്നു: പ്രതീക്ഷയോടെ രാജ്യങ്ങൾ
അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറയുന്നു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും മുഖ്യമന്ത്രിമാരുടെ ഓഫീസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ രാജ്യദ്രോഹ കുറ്റത്തില്‍ കേരളം ഒന്നാമതാണെന്ന് ഇടതുപക്ഷത്തിന് അഭിമാനത്തോടെ പറയാനാകും. പിണറായി സര്‍ക്കാര്‍ തിരുട്ടു ഗ്രാമമായി മാറിയിരിക്കുകയാണ്. കേരളത്തിന്റെ മാത്രമല്ല രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന കാര്യമായതിനാല്‍ ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നതെന്നും പി.കെ. കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Post Your Comments