അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജ നല്ലൊരു ഇന്ത്യയെ പടുത്തുയര്‍ത്താന്‍ പ്രചോദനമാകുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദീര്‍ഘനാള്‍ നീണ്ടു നിന്ന വലിയൊരു പ്രശ്‌നം സമാധാനപരമായി പരിഹരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അയോദ്ധ്യയില്‍ നടന്ന ഭൂമി പൂജയ്ക്ക് ശേഷം ദേശീയ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന വലിയൊരു പ്രശ്‌നമാണ് സമാധാനപരമായി പരിഹരിക്കപ്പെട്ടത്. ഭൂമിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കം നിരവധി പ്രശ്‌നങ്ങളും ആശങ്കകളുമാണ് സൃഷ്ടിച്ചത്. വിഷയം സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കോടതിവിധിയെ അംഗീകരിക്കുമെന്ന നിലപാടില്‍ ഏവരും എത്തിച്ചേര്‍ന്നു. സുപ്രീംകോടതി വിധി വന്നു. വിധി പ്രകാരം അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടതില്‍ എല്ലാവരും സന്തോഷവാന്മാരാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മനുഷ്യരുടെ അന്തസ്സ് ഉയര്‍ത്തുന്നതും, സഹാനുഭൂതി, നീതി എന്നിവയില്‍ അതിഷ്ടിതമായതുമായ നല്ലൊരു രാജ്യം പടുത്തുയര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് സത്യം. ഈ അദ്ധ്യായം ഇവിടെ അവസാനിച്ചു. നമ്മള്‍ക്ക് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ദേശീയ, സംസ്ഥാന സുരക്ഷാ ഏജന്‍സികളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. കേസന്വേഷണത്തിന്റെ അവസാനത്തിനായി സമാധാനത്തോടെ കാത്തിരിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.
Post Your Comments