വാഷിംഗ്ടണ്‍ ഇന്തോ-പെസ്ഫിക് മേഖലയില്‍ ഇന്ത്യയെ പ്രധാന പങ്കാളിയാക്കി നീങ്ങാന്‍ അമേരിക്കയുടെ തീരുമാനം. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും തമ്മിലാണ് യോഗം നടന്നത്. പെസഫിക് മേഖലയിലെ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുക, സാമ്പത്തിക വ്യപാര രംഗത്ത് ഇതേ മേഖലയിലെ സുക്ഷിതത്വം,
പ്രതിരോധ രംഗത്ത് രാജ്യങ്ങളുടെ സുരക്ഷ എന്നീ വിഷയങ്ങളില്‍ അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള സംഭാഷണം വളരെ ഫലപ്രദമായിരുന്നു. നിലവിലെ കൊറോണ മഹാമാരിക്കിടെ ഇന്ത്യയുടെ മികച്ച പ്രവര്‍ത്തനങ്ങളെയും അമേരിക്ക പ്രശംസിച്ചു. കൊറോണ പ്രതിരോധത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പോംപിയോ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങള്‍ക്കും ഇന്തോ-പെസഫിക് മേഖലയിലെ വികസനത്തിനും ഇന്ത്യയുമായുള്ള ബന്ധം ഗുണകരമാകുമെന്നും മൈക്ക് പോംപിയോ പറഞ്ഞു.
Post Your Comments