Latest NewsNewsIndia

സ്വർണം പണയം വെക്കാനൊരുങ്ങുന്നവർക്ക് ഒരു സന്തോഷവാർത്ത

സ്വർണം പണയം വെക്കാനൊരുങ്ങുന്നവർക്ക് ഇനി സന്തോഷിക്കാം, സ്വര്‍ണം പണയം വെച്ചാല്‍ വിലയുടെ 90 ശതമാനം വരെ ഇനി വായ്പയായി ലഭിക്കും. സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് 90 ശതമാനം വരെ വായ്പയായി നല്‍കാന്‍ റിസര്‍വ് ബാങ്ക് 2021 മാര്‍ച്ച് 31വരെ അനുമതി നല്‍കി. കോവിഡ് 19 വ്യാപനത്തെ തുടർന്ന് കുടുംബങ്ങളിലുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു വര്‍ധന ലോണ്‍ ടു വാല്യു റേഷ്യോ അഥവാ എല്‍ ടി വിയില്‍ വരുത്തിയത്. നിലവില്‍ മൂല്യത്തിന്റെ 75% മാത്രമേ വായ്പ നല്‍കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നൽകിയിരുന്നുള്ളു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ പണയം വെയ്ക്കുമ്പോള്‍ 90 % തുക വരെ വായ്പയായി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button