ശ്രീനഗർ : ജമ്മുകാശ്മീരിൽ ബിജെപി പഞ്ചായത്ത് അധ്യക്ഷനെ ഭീകരരർ വെടിവെച്ചു കൊന്നത്. തെക്കൻ കശ്മീരിൽ, കുൽഗാമിലെ വെസു ഗ്രാമത്തിലെ അധ്യക്ഷൻ സാജ് അഹമ്മദിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച്ച കുൽഗാമിൽ തന്നെ മറ്റൊരു പഞ്ചായത്ത് അധ്യക്ഷനെ ഭീകരർ വെടിവച്ചിരുന്നു. കുൽഗാമിൽ നിന്ന് ഈയാഴ്ച തന്നെ ഭീകരർ ഒരു ടെറിട്ടോറിയൽ ആർമി ജവാനെ തട്ടിക്കൊണ്ടുപോയിരുന്നു. വീട് ആക്രമിച്ചതിന് ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകൽ. വീടിനു മുന്നിൽ നിർത്തിയിട്ട കാറും കത്തിച്ചു.
Post Your Comments